കാണുക,തൊടുക, ഭക്ഷിക്കുക ഇവയെല്ലാം നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തികളാണെന്ന് ഉദ്ബോധിപ്പിച്ച് മാർപാപ്പ. പുനരുദ്ധാന ശേഷം യേശു പറഞ്ഞു: ”എന്റെ കൈകളും കാലുകളും കാണുക” എന്ന് . ഇത് നമ്മോട് ആവശ്യപ്പെടുന്നത് നോക്കുക മാത്രമല്ല കാണാൻ കൂടിയാണെന്ന് പപ്പാ പറഞ്ഞു.
‘കാണുക’ എന്നതിൽ ഉദ്ദേശ്യവും ഇച്ഛയും ഉൾപ്പെടുന്നു.
ഇത് സ്നേഹത്തിന്റെ പ്രക്രിയകളിൽ ഒന്നാണ്
ഒരു അമ്മയും അച്ഛനും അവരുടെ കുട്ടിയെ നോക്കുന്നു; പ്രണയിതാക്കൾ പരസ്പരം നോക്കുന്നു; ഒരു നല്ല ഡോക്ടർ രോഗിയെ ശ്രദ്ധാപൂർവ്വം നോക്കുന്നു.
“നോക്കുക” എന്നത് നിസ്സംഗതയ്‌ക്കെതിരായ, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും എതിരായി മുഖം തിരിക്കാനുള്ള പ്രലോഭനത്തിനെതിരായ ആദ്യപടിയാണ്” പാപ്പാ ഓർമിപ്പിച്ചു.. ക്രിസ്ത്യാനിയായിരിക്കുക എന്നത് ഒരു ഉപദേശമോ ധാർമ്മിക ആദർശമോ അല്ലെന്നും,ഉയിർത്തെഴുന്നേറ്റ കർത്താവുമായുള്ള ജീവനുള്ള ബന്ധമാണ് അതെന്നും മാർപാപ്പാ പറഞ്ഞു . നാം അവനെ നോക്കുന്നു, അവനെ സ്പർശിക്കുന്നു, നാം അവനാൽ പോഷിപ്പിക്കപ്പെടുന്നു. അവന്റെ സ്നേഹത്താൽ രൂപാന്തരപ്പെടുന്നു; അതിനാൽ സഹോദരങ്ങളെപ്പോലെ മറ്റുള്ളവരെ നോക്കുകയും സ്പർശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുവാൻ നാം കടപ്പെട്ടിരിക്കുന്നു. മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group