വിശുദ്ധ പാദ്രെ പിയോയുടെ മാതൃക നമുക്കും അനുകരിക്കാം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി : ലോകമെങ്ങും പേരുകേട്ട വിശുദ്ധ പാദ്രെ പിയോ, തന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചു എന്നും, സഹോദരങ്ങളുടെ കഷ്ടപ്പാടുകളിൽ,ആശ്വാസ തൈലമായി ക്രിസ്തുവിന്റെ സ്നേഹം പകർന്നു എന്നും അദ്ദേഹത്തിന്റെ മാതൃക നമുക്ക് അനുകരിക്കാം എന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പ പങ്കുവച്ചു.വിശുദ്ധന്റെ തിരുന്നാൾ ദിനത്തിൽ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാദ്രെ പിയോയുടെ മാതൃക നമുക്കും അനുകരിക്കാമെന്നും അതുവഴി ദുർബലരോടുള്ള ദൈവസ്നേഹത്തിന്റെ ഉപകരണങ്ങളായി നമുക്കും മാറാം എന്നും മാർപാപ്പാ ആഹ്വാനം ചെയ്തത്. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാണ് മാർപാപ്പാക്ക് ഉള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group