യുക്രൈന്‍ ജനതക്ക് ഫ്രാന്‍സിസ് പാപ്പയുടെ ആശ്വാസ കത്ത്

യുക്രൈന്‍ ജനതയോടുള്ള കരുതലും സാമീപ്യവും അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത്. യുക്രൈനില്‍ യുദ്ധം ആരംഭിച്ച് കൃത്യം 9 മാസങ്ങള്‍ പിന്നിട്ട പശ്ചാത്തലത്തില്‍ ആയിരുന്നു യുക്രൈന്‍ ജനതയെ തേടി ഫ്രാന്‍സിസ് പാപ്പയുടെ കത്ത് എത്തിയത്.

വേദനയും നഷ്ടങ്ങളും വിശപ്പും ദാഹവും തണുപ്പും കൊണ്ട് മുറിവേറ്റ ഉക്രൈനിലെ അജഗണത്തോടൊപ്പം ദുഃഖിക്കുന്ന ഒരു പിതാവിന്റെ സ്‌നേഹത്തോടെ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ യുക്രൈന്‍ ജനതക്ക് കത്തെഴുതിയത് . രക്തവര്‍ണ്ണമായ രാഷ്ട്രത്തിനായി ഇതിനകം നൂറിലധികം പ്രാവശ്യം ഐക്യദാര്‍ഢ്യമറിയിച്ചും മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചും സമാധാന ആഹ്വാനങ്ങള്‍ നടത്തിയും പാപ്പ രംഗത്ത് വന്നിരുന്നു എന്നതും ശ്രദ്ധേയം. സ്ത്രീകള്‍, യുദ്ധം മൂലം വിധവകള്‍ ആയവര്‍, യുദ്ധമുന്നണിയിലേക്ക് അയക്കപ്പെട്ട യുവാക്കള്‍, ഒറ്റപ്പെട്ടു പോയ വൃദ്ധജനങ്ങള്‍, അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍, പലായനം ചെയ്തവര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍, പുരോഹിതര്‍, രാജ്യത്തിന്റെ അധികാരികള്‍ എന്നിങ്ങനെ സര്‍വരെയും അഭിസംബോധന ചെയ്യുന്നതായിരുന്നു പാപ്പയുടെ കത്ത്. കഷ്ടപ്പാടുകളിലും പരീക്ഷണങ്ങളിലും ധൈര്യം കൈവിടരുതെന്ന് ആവശ്യപ്പെട്ട പാപ്പ, ചരിത്രം തെളിയിച്ചിട്ടുള്ളതു പോലെ യുക്രൈന്‍ ജനത കഷ്ടപ്പെടുന്നതോടൊപ്പം പ്രാര്‍ത്ഥിക്കുകയും കരയുന്നതോടൊപ്പം പോരാടുകയും ചെറുത്തു നില്‍ക്കുന്നതോടൊപ്പം പ്രതീക്ഷ കൈവിടാത്തതുമായ ഒരു ശ്രേഷ്ഠജനതയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നതായും പാപ്പാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group