റഷ്യൻ ഓർത്തഡോക്സ് മെത്രാപ്പോലീത്തയുമായി മാർപാപ്പാ കൂടിക്കാഴ്ച നടത്തി.

വത്തിക്കാൻ സിറ്റി:റഷ്യൻ ഓർത്തഡോക്സ് മെത്രാപ്പോലീത്ത ഹിലേറിയനുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. റഷ്യൻ ഓർത്തഡോക്സ്, കത്തോലിക്കാ
സഭകൾക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച.

രണ്ട് സഭകളും മാനുഷികവും ആത്മീയവുമായ പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്തതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിന്റെ ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു . പാത്രിയർക്കീസ് കിറിൽ വഴി ജന്മദിനാശംസകൾ അറിയിച്ച മെത്രാപ്പോലീത്ത ഹിലാരിയന് പാപ്പാ നന്ദി അറിയിച്ചു.

കൂടിക്കാഴ്ചക്കു ശേഷം മാർപാപ്പയും മെത്രാപ്പോലീത്തയും പരസ്പരം സമ്മാനങ്ങൾ കൈമാറി. മെത്രാപ്പോലീത്ത ഹിലേറിയൻ ഫ്രാൻസിസ് പാപ്പാക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ നൽകിയപ്പോൾ പാപ്പാ 2022 -ലെ അദ്ദേഹത്തിന്റെ സമാധാന ദിന സന്ദേശത്തിന്റെ പകർപ്പുകളടങ്ങിയ വാല്യങ്ങൾക്കു പുറമേ, ഒരു പരിശുദ്ധ കന്യകാമറിയത്തെ ചിത്രീകരിച്ചിരിക്കുന്ന ഒരു മൊസൈക്കും മെത്രാപ്പോലിത്തക്കു സമ്മാനമായി നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group