ജോർദ്ദാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :ജോർദ്ദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.

ജോർദ്ദാനിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യത്തെക്കുറിച്ച് കൂടിക്കാഴ്ച്ചാവേളയിൽ ഇരു നേതാക്കളും സംസാരിച്ചതായി ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. വത്തിക്കാൻ പ്രസ്താവനപ്രകാരം, ജോർദ്ദാനിലെ കത്തോലിക്കാ സഭയ്ക്ക് അവരുടെ ദൗത്യം സ്വതന്ത്രമായി നിർവ്വഹിക്കാമെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കിക്കൊണ്ട് മതപരവും എക്യുമെനിക്കൽ സംഭാഷണവും തുടർന്നും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാർപാപ്പയും രാജാവും സംസാരിച്ചു.

പരിശുദ്ധ സിംഹാസനവും ഹാഷിമൈറ്റ് രാജ്യവും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തിന് ഇരുപക്ഷവും അഭിനന്ദനം അറിയിച്ചു. മിഡിൽ ഈസ്റ്റിൽ സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, പാലസ്തീൻ പ്രശ്നത്തെയും അഭയാർത്ഥികളുടെ പ്രശ്നത്തെയും പ്രത്യേകമായി പരാമർശിച്ചു കൊണ്ട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, പ്രദേശത്തെ ക്രിസ്ത്യൻ സാന്നിധ്യം പ്രോത്സാഹിപ്പിക്കുക എന്നിവ ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group