ഓർത്തഡോക്സ്-കത്തോലിക്കാ സഹകരണം, ഒരുമയുടെ ദിനങ്ങൾ സാധ്യമാകും ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി: ഒരുമയെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതിന്റെ ഭാഗമായി റോമിൽ ആദ്യമായി ഓർത്തഡോക്സ്-കത്തോലിക്കാ സഭകളിൽനിന്നുള്ള പ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടി ഫ്രാൻസിസ് മാർപാപ്പ.ഒരുമ എന്നത് തങ്ങളുടെ പ്രത്യേകതകളെ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച് പരസ്പരം പരിപോഷിപ്പിക്കുക എന്നതാണെന്ന, ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ അധ്യക്ഷൻ, കർദ്ദിനാൾ കുർട് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ദൈവസഹായത്താൽ, ഭിന്നതയുടെ മതിലുകൾ തകർക്കാനും, കൂട്ടായ്മയുടെ പാലങ്ങൾ നിർമ്മിക്കാനുമാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത് എന്ന് , സംഘാംഗങ്ങളെ ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, ഇങ്ങനെ, പരസ്പരം അനുരഞ്ജനത്തിലൂടെ ഐക്യം കൊണ്ടുവരുന്ന ഒരു സമാധാനമാണ് യേശുവും നൽകിയതെന്നും പറഞ്ഞു. കൂടാതെ റോമിലെ ആഞ്ചലിക്കം യൂണിവേഴ്സിറ്റിയിലെ സഭൈക്യപഠനങ്ങൾക്കായുള്ള വിഭാഗത്തിന്റെ കീഴിൽ ഒരുമിച്ച് ചേർന്ന് നടക്കാൻ പോകുന്ന പഠനങ്ങൾക്ക് എല്ലാ ആശംസളും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group