ഭക്ഷ്യനഷ്ടമെന്ന വിപത്തിനെ തിരിച്ചറിയുക: ഫ്രാൻസിസ് പാപ്പാ.

വത്തിക്കാൻ സിറ്റി: ഭക്ഷണത്തിന്റെ അമൂല്യതയെ തിരിച്ചറിയാതിരിക്കുന്നത് അപകടകരമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിട്ടുള്ള “ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കലും സംബന്ധിച്ച അന്താരാഷ്ട്ര അവബോധ ദിനമായ” സെപ്റ്റംബർ 29-ന് അയച്ച സന്ദേശത്തിലാണ് ഭക്ഷണത്തിന്റെ അമൂല്യതയെക്കുറിച്ചും നഷ്ടപ്പെടുന്നതിനെ കുറിച്ചും മാർപാപ്പ ഉദ്‌ബോധിപ്പിച്ചത് .

വിശപ്പെന്ന വലിയ തിന്മയ്‌ക്കെതിരെ പോരാടുമ്പോൾ, അതോടൊപ്പം ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുന്നതിനെതിരെ പോരാടുക എന്നതുകൂടിയാണ് ലക്ഷ്യമാക്കേണ്ടതെന്നും മാർപാപ്പാ എഴുതി.
ഭക്ഷണം ഉപേക്ഷിക്കുന്നത്, ആളുകളെ പാഴ് വസ്തുപോലെ വലിച്ചെറിയുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഭക്ഷണം എത്ര അമൂല്യമായതാണെന്ന് തിരിച്ചറിയാതിരിക്കുന്നതും, അതിന്റെ ദുരുപയോഗവും, പാഴാക്കലും കാരണം എങ്ങനെ ഇത്രയും വലിയൊരു നന്മ മോശമായി അവസാനിക്കുന്നുവെന്ന് അറിയാതിരിക്കുന്നതും അപമാനകരമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 29-ന് ഭക്ഷണനഷ്ടവും പാഴാക്കലും ലോകദിനം എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ഭക്ഷണത്തിന്റെ മൂല്യത്തെക്കുറിച്ച് മാർപാപ്പാ ആളുകളെ ഉദ്ബോധിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group