ആഗോളതാപനത്തിന് ഉത്തരം നൽകണം:ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :ആഗോളതാപനത്തിനമെന്ന പ്രതിഭാസത്തിനുമുന്നിൽ വ്യക്തമായ ഉത്തരം നൽകേണ്ടത് നമ്മുടെ ധാർമ്മികമായ ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് മുന്നിൽ വ്യക്തവും പ്രായോഗികവുമായ ഉത്തരങ്ങൾ നൽകേണ്ടതും, അവയ്ക്ക് പ്രായോഗികമായ പ്രവർത്തനങ്ങളിലൂടെ പരിഹാരം കണ്ടെത്തേണ്ടതും എല്ലാരുടെയും ഉത്തരവാദിത്വമാണെന്നും ഫ്രാൻസിസ് മാർപാപ്പാ ഉദ്‌ബോധിപ്പിച്ചു.

ആഗോളതാപനത്തിനെതിരെ ക്രിയാത്മകമായി പ്രവർത്തിച്ചില്ലെങ്കിൽ ഈ മഹാവിപത്തിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും, അവ തികച്ചും ദുർബലരായ പാവപ്പെട്ട മനുഷ്യരായിരിക്കും നേരിടേണ്ടിവരുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സൃഷ്ടിയുടെ സമയം (#SeasonOfCreation) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ ആഗോളതാപനത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കാൻ എല്ലാവരെയും ക്ഷണിച്ചത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group