മ്യാൻമാറിൽ സമാധാനത്തിനായി വീണ്ടും പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി : പട്ടാള അട്ടിമറിക്ക് ശേഷം സംഘർഷഭരിതമായ മ്യാൻമാറിലെ ജനങ്ങൾക്ക് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന്(03- 10-2021) സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ആഞ്ചലസ് പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വരെ അഭിസംബോധന ചെയ്തുകൊണ്ട്, സംസാരിക്കവേയാണ് സംഘർഷഭരിതമായ
മ്യാൻമാറിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി മാർപാപ്പ പ്രാർത്ഥിച്ചത്.
സമീപ നാളുകളായി വളരെയധികം വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന “പ്രിയപ്പെട്ട ദേശത്തിന്” സമാധാനത്തിന്റെ സമ്മാനം ” ദൈവത്തിൽ നിന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ച പാപ്പാ അവിടെ താമസിക്കുന്നവരുടെ കൈകൾ ഇനി വേദനയുടെയും മരണത്തിന്റെയും കണ്ണുനീർ തുടയ്ക്കരുതെന്നും മറിച്ച് ബുദ്ധിമുട്ടുകൾ മറികടന്ന് സമാധാനത്തിന്റെ വരവിനായി ഒരുമിച്ച് പ്രാർത്ഥിക്കുവാനും വിശ്വാസികളെ ക്ഷണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group