യുവജനങ്ങൾ ഭൂമിയുടെ പരിപാലിക്കാൻ മുൻപന്തിയിൽ: ഫ്രാൻസിസ് മാർപാപ്പ..

യുവജനങ്ങൾ ഭൂമിയുടെ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻപന്തിയിലാണെന്നും അതുകൊണ്ടുതന്നെ മുതിർന്ന ആളുകൾക്ക് യുവാക്കളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.പാരിസ്ഥിതിക പുരോഗതിയുടെയും സാമൂഹികപുരോഗതിയുടെയും പദ്ധതികൾ ഏറ്റെടുക്കാൻ യുവജനങ്ങൾ ധൈര്യം കാണിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും, സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും പുരോഗതി ഒരുമിച്ചാണ് പോകുന്നതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സെപ്റ്റംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങൾ ഉൾക്കൊള്ളുന്ന സ്പാനിഷ് ഭാഷയിലുള്ള വീഡിയോസന്ദേശത്തിലാണ്, പരിസ്ഥിതിയുടെ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പാ പറഞ്ഞത്.യുവാക്കൾ നൽകുന്ന മാതൃക നമുക്ക് പ്രയോജനപ്പെടുത്താമെന്നും, ഇപ്പോഴത്തെ പ്രതിസന്ധികളുടെ സമയത്ത്, പ്രത്യേകിച്ച്, ആരോഗ്യ, സാമൂഹിക, പാരിസ്ഥിതിക പ്രതിസന്ധികളുടെ മുൻപിൽ, നമ്മുടെ ജീവിതശൈലിയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group