ഫ്രാൻസിസ് മാർപാപ്പായുടെ പ്രാർത്ഥന : കുട്ടിക്ക് അത്ഭുത രോഗസൗഖ്യം ലഭിച്ചതായി മാതാവിന്റെ വെളിപ്പെടുത്തൽ.

വത്തിക്കാൻ സിറ്റി : ഒരു മാസം മുൻമ്പ് മാധ്യമശ്രദ്ധ നേടിയ കൂടിക്കാഴ്ചയായിരുന്നു മാനസിക വികാസമില്ലാത്ത ഒരു ആണ്‍കുട്ടി ഫ്രാൻസിസ് മാർപാപ്പായെ കാണുവാനായി പോള്‍ ആറാമന്‍ ഹാളില്‍ എത്തിയത്.യാദൃശ്ചികമായി കുട്ടി വേദിയിലേക്ക് നടന്നു കയറുകയും മാർപാപ്പയുമായി സംഭാഷണം ആരംഭിക്കുകയും ചെയ്തു.മാർപാപ്പയുടെ വലതുവശത്ത് ഇരുന്ന പേപ്പൽ വസതിയുടെ ഉത്തരവാദിത്വമുള്ള മോൺ. ലിയോനാർഡോ സപിയൻസ ആ കുഞ്ഞിന് ഇരിക്കുവാൻ തന്റെ കസേര ഒഴിഞ്ഞു കൊടുത്തു. തുടര്‍ന്ന് ഈ ബാലൻ പാപ്പായുടെ തലയിലുള്ള തൊപ്പി ആവശ്യപ്പെടുകയും സന്തോഷപൂർവ്വം പാപ്പാ അവന് അത് നൽകുകയും ചെയ്തു.ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ മാനസിക വികാസമില്ലാത്ത കുട്ടിക്ക് പാപ്പായുടെ അനുഗ്രഹം മൂലം തലയിൽ ഉണ്ടായിരുന്ന ബ്രെയിൻ ട്യൂമർ മാറിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് മാതാവ്.

പൗലോ ബോണോ വിത്താ എന്ന തന്റെ മകൻ ജനിച്ചപ്പോൾ മുതൽ ഓട്ടിസം ബാധിതനായിരുന്നു വെന്നും തലച്ചോറിൽ ട്യൂമർ ബാധഉണ്ടായിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തുന്നു, കൂടിക്കാഴ്ച വേളയിൽ പരിശുദ്ധ പിതാവ് തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും പ്രാർത്ഥിക്കാം എന്നു പറയുകയും ചെയ്തിരുന്നു പിന്നീട് നടന്ന പരിശോധനയിൽ ട്യൂമർ പരിപൂർണമായി മാറിയതായും പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനയുടെ ഫലമാണ് ഈ അത്ഭുത രോഗസൗഖ്യം തന്റെ മകന് ലഭിച്ചതെന്നും മാതാവ് പ്രമുഖ മാധ്യമമായ സി ബി എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു, ശാരീരിക അസ്വസ്ഥതകൾ ഒഴിച്ചാൽ കുട്ടി ഇപ്പോൾ പരിപൂർണ്ണ ആരോഗ്യവാനാണെന്ന് മാതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group