സിനഡാലിറ്റി സിനഡിന് മുൻപായി വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുങ്കൽ പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ഉദ്ഘാടന ചടങ്ങിനു മുൻപ് വി. പത്രോസിന്റെ കസേര കാണാനെത്തി ഫ്രാൻസിസ് പാപ്പ. ചടങ്ങിലെ വിശുദ്ധ കുർബാനയിൽ അധ്യക്ഷത വഹിക്കുന്നതിനു മുൻപാണ് വി. പത്രോസിന്റെ കസേരയുടെ തിരുശേഷിപ്പ് പാപ്പ സന്ദർശിച്ച് പ്രാർത്ഥിച്ചത്.

ഇന്നലെ രാവിലെയാണ് സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ കുർബാനായ്ക്കു മുമ്പ്, ഫ്രാൻസിസ് പാപ്പ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഒട്ടോബോണി സക്രാരിയിലേക്ക് എത്തിച്ചേരുകയും അവിടെ വി. പത്രോസിന്റെ പ്രഥമസ്ഥാനത്തെ പ്രതീകപ്പെടുത്തുന്ന തടികൊണ്ടുള്ള പുരാതന സിംഹാസനം കാണുകയും, പ്രാർത്ഥിക്കുകയും ചെയ്തത്.

2025-ലെ പ്രത്യാശയുടെ ജൂബിലിക്ക് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയുടെ മുകളിലുള്ള പ്രശസ്തമായ മേലാപ്പ്, ബെർണിനിയുടെ ബാൽഡാച്ചിനോയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായിട്ടാണ് മാറ്റിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group