നിര്‍ണ്ണായക വിഷയങ്ങളില്‍ പ്രതികരിച്ച് ഫ്രാൻസിസ് മാർപാപ്പ

സ്വവര്‍ഗാനുരാഗ ബന്ധങ്ങള്‍ കുറ്റമല്ല പാപമാണ് എന്ന വിവാദ പരാമര്‍ശത്തിന് പുറമേ അമേരിക്കന്‍ വാര്‍ത്ത മാധ്യമമായ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ഫ്രാന്‍സിസ് പാപ്പ. വിരമിക്കലിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് പാപ്പ വിരമിക്കല്‍ സാധ്യത നിഷേധിച്ചില്ല എന്ന് മാത്രമല്ല താന്‍ പത്രോസിന്‍റെ സിംഹാസനത്തില്‍ നിന്ന് വിരമിക്കുന്ന പക്ഷം എമരിറ്റസ് പാപ്പ എന്ന വിശേഷണത്തേക്കാള്‍ റോമിന്‍റെ എമരിറ്റസ് ബിഷപ്പായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് തന്‍റെ കുടലിന്റെ ശസ്ത്രക്രിയക്ക് വിദേയനാകേണ്ടി വന്ന ഡൈവേര്ടിക്കുലോസിസ് രോഗം വീണ്ടും വന്നിരിക്കുകയാണെന്ന് പറഞ്ഞ പാപ്പാ താന്‍ തികച്ചും ആരോഗ്യവാന്‍ ആണെന്നും അറിയിച്ചു.അതേസമയം താന്‍ നാളെ തന്നെ മരിച്ചേക്കാം എന്നും ഹാസ്യരൂപേണ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.കാലം ചെയ്ത ബെനഡിക്ട് പാപ്പയുടെ മരണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് ഒരു പിതാവിനെ ആണെന്നും സംശയങ്ങളില്‍ ഉടനടി എമരിറ്റസ് പാപ്പയുടെ അടുക്കല്‍ അഭിപ്രായം ചോദിക്കുന്നത് തന്‍റെ പതിവായിരുന്നുവെന്നും, അത് തനിക്ക് ധൈര്യം നല്‍കിയിരുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.കൂടാതെ, സ്ഥാനത്യാഗം ചെയ്യാനും വിശ്രമജീവിതം നയിക്കുമ്പോഴും സഭാവിഷയങ്ങളില്‍ ഇടയശ്രദ്ധ ചെലുത്താനും ബെനഡിക്ട് പാപ്പ പുലര്‍ത്തിയ സന്നദ്ധ മനോഭാവം ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.10 വര്‍ഷം തികയാന്‍ പോകുന്ന പേപ്പല്‍ കാലയളവില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വിലയിരുത്തിയ ഫ്രാന്‍സിസ് പാപ്പ,ആരോപണങ്ങള്‍ നേരിട്ട് പറയണമെന്നും മുഖത്ത് നോക്കി പറയുന്ന വിമർശനങ്ങൾ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിശദമാക്കി.സ്ത്രീപൗരോഹിത്യം, പുരോഹിത ബ്രഹ്മചര്യം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ജര്‍മ്മന്‍ ‘സിനഡല്‍ പാത’ അപകടകരമായ ‘പ്രത്യയശാസ്ത്ര’മാകാനുള്ള സാധ്യതയെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. പരിശുദ്ധാത്മാവിനെ മറികടക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ സഭാ പ്രക്രിയകളില്‍ ഇടംപിടിക്കുന്നത് പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുമെന്നും പാപ്പ സൂചിപ്പിച്ചു. കൂടാതെ ഹോങ് കോങ്ങില്‍ ജയില്‍വാസം നേരിടുന്ന 91 കാരനായ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനെ ധീരനെന്നും ആര്‍ദ്ര ഹൃദയനെന്നുമാണ് പാപ്പ വിശേഷിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group