നന്ദി അറിയിച്ചു കൊണ്ട് മാൾട്ട പ്രസിഡന്റിന് മാർപാപ്പാ സന്ദേശമയച്ചു

മാൾട്ട സന്ദർശനം പൂർത്തിയാക്കി വത്തിക്കാനിലേക്ക്‌ മടങ്ങിയ മാർപാപ്പാ തനിക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും മാൾട്ടയിലെ രാഷ്ട്രപതി ജോർജ്ജ് വെല്ലക്കിന് നന്ദി രേഖപ്പെടുത്തി കൊണ്ട് ടെലഗ്രാം സന്ദേശം അയച്ചു.

സന്ദേശത്തിൽ പ്രസിഡന്റിനെ അഭിസംബോധന ചെയ്ത പാപ്പാ സിവിൽ അധികാരികൾക്കും, മാൾട്ടയിലെ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

തന്റെ യാത്രയിൽ അവർ കാണിച്ച കരുണയ്ക്കും, നൽകിയ ആതിഥ്യത്തിനും കൃതജ്ഞത അർപ്പിച്ച പാപ്പാ “അപ്പോസ്തലനായ വിശുദ്ധ പൗലോസിന്റെ മധ്യസ്ഥതയിലൂടെ രാഷ്ട്രം സർവ്വശക്തനായ ദൈവത്താൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.” എന്ന് ആശംസിക്കുകയും ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group