ക്ഷമിക്കുക എന്നതാണ് കുമ്പസാരക്കാരന്റെ ദൗത്യം: മാർപാപ്പാ

കുമ്പസാരിപ്പിക്കുന്ന ഓരോ പുരോഹിതന്റെയും ദൗത്യം ക്ഷമിക്കുക എന്നതാണെന്നും പശ്ചാത്താപത്തിന്റെ കൂദാശയാണ് അവർ പരികർമ്മം ചെയ്യുന്നതെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ഏപ്രിൽ ഏഴിന് വത്തിക്കാനിൽ റോമിലെ പൊന്തിഫിക്കൽ ട്യൂട്ടോണിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെന്റ് മേരി ഓഫ് ദ സോളിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നൽകിയ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ

കുമ്പസാരം ശ്രവിക്കുകയും അത് സ്നേഹത്തോടെയും ജ്ഞാനത്തോടെയും വലിയ കാരുണ്യത്തോടെയും പരികർമ്മം ചെയ്യുകയും വേണമെന്ന് പറഞ്ഞ മാർപാപ്പാ, ക്രിസ്തുവിന്റെ ഒരു നല്ല പ്രതിപുരുഷനാകാൻ, മറ്റുള്ളവരോട് എങ്ങനെ ക്ഷമിക്കണമെന്ന് വൈദികർ അറിഞ്ഞിരിക്കണമെന്നും അവർ തങ്ങളുടെ ബന്ധങ്ങളിൽ കരുണയുള്ളവരും സമാധാനത്തിന്റെയും കൂട്ടായ്മയുടെയും മനുഷ്യരുമായിരിക്കണമെന്നുo കുടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group