500 വർഷത്തെ ഫിലിപ്പൈൻ സഭയുടെ വിശ്വാസത്തിന്റെ അടയാളമായി അനുസ്മരണ ദിവ്യബലി മാർപാപ്പ അർപ്പിക്കും

അഞ്ഞൂറുവർഷത്തെ ഫിലിപ്പൈൻ സഭയുടെ വിശ്വാസപാരമ്പര്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട് മാർച്ച് 14 ന് സെന്റ് പീറ്റേർസ് ബസലിക്കയിൽ മാർപാപ്പ ദിവ്യബലിയർപ്പണം നടത്തും. സുവിശേഷ വത്കരണത്തിനുള്ള സഭയുടെ പ്രഫസറും മനില മുൻ അതിരൂപത കർദിനാൾ ലൂയിസ് അന്റോണിയോ ടാഗിലും റോമിൽ താമസിക്കുന്ന ഫിലിപ്പൈൻ കത്തോലിക്കാ വിശ്വാസികളും ബലിയർപ്പണത്തിൽ പങ്കുചേരും. കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം പരിമിതമായ ആളുകൾ മാത്രം പങ്കെടുക്കുന്ന ദിവ്യബലി ലോകമെമ്പാടും കാണുന്നതിന് തത്സമയം സംപ്രേഷണം ചെയ്യും ഫിലിപ്പൈൻ സഭയുടെ ക്രിസ്തീയ വിശ്വാസത്തിന് പ്രാർത്ഥിക്കാനും ദൈവത്തിന്റെ പരിപാലനയ്ക്ക് നന്ദി പറയാൻ ഞങ്ങളോടൊപ്പം ചേരുവാൻ റോമിലെ ഫിലിപ്പിനെ ചാപ്ലെയിൻ സിയുടെ പുരോഹിതൻ റിക്കി ജെന്റെ വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടു. 1521 ലാണ് ഫിലിപ്പൈൻസിൽ ക്രിസ്തു സഭ ആരംഭം കുറിക്കുന്നത് ആദ്യകാലഘട്ടത്തിൽ ശക്തി പ്രാപിച്ച സഭ 300 വർഷം പിന്നിട്ടപ്പോൾ ഒരു പുരോഹിതാനില്ലാത്ത മിഷൻ പ്രദേശമായി മാറി എന്നാൽ 1905 ൽ വീണ്ടും ക്രിസ്തു വിശ്വാസം ശക്തമാക്കാൻ തുടങ്ങിയ ഫിലിപ്പൈൻസിൽ 500 വാർഷിക നിറവിൽ നിൽക്കുപോൾ ഫിലിപ്പൈൻ സഭയ്ക്ക് 108 ദശലക്ഷം ക്രൈസ്തവരാണ് ഉള്ളത്, അതായത് ഇപ്പോൾ ജനസംഖ്യയുടെ 86 % വും കത്തോലിക്കരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group