ഫ്രാന്‍സിസ് പാപ്പായുടെ ബഹ്റൈൻ സന്ദര്‍ശനം നവംബർ 3 മുതൽ

ഗൾഫിലെ മുസ്ലീം ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിലേക്ക് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുമെന്ന് സ്ഥിരീകരിച്ച് വത്തിക്കാന്‍. നവംബർ 3 മുതൽ 6 വരെ ബഹ്‌റൈനില്‍ ഫ്രാൻസിസ് മാർപാപ്പ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സെപ്തംബർ 15ന് കസാക്കിസ്ഥാനില്‍ നിന്നു റോമിലേക്കുള്ള വിമാന യാത്രാമദ്ധ്യേ ഇസ്ലാമിക രാജ്യത്തിലേക്കുള്ള പാപ്പയുടെ യാത്ര സാധ്യത പരാമർശിക്കപ്പെട്ടിരിന്നു. രാജ്യത്തെ ഭരണകൂടത്തിന്റെയും പ്രാദേശിക സഭാ നേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചാണ് ഫ്രാന്‍സിസ് പാപ്പ ബഹ്റൈൻ സന്ദര്‍ശനം നടത്തുവാന്‍ തീരുമാനിച്ചത്. സന്ദര്‍ശനം നടന്നാല്‍ സതേൺ അറേബ്യ വികാരിയത്തിന്റെ ഭാഗമായ ബഹ്റൈൻ ആദ്യമായി സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതി ഫ്രാന്‍സിസ് പാപ്പയ്ക്കു സ്വന്തമാകും.

“ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിനായി” എന്ന പരിപാടിക്കായി ഫ്രാൻസിസ് പാപ്പ അവാലിയിലും തലസ്ഥാന നഗരമായ മനാമയിലും സന്ദർശനം നടത്തുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. അപ്പസ്തോലിക സന്ദര്‍ശനം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളും മുഴുവൻ യാത്രാ വിവരങ്ങളും പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിച്ച പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group