ഫ്രാന്‍സിസ് പാപ്പയുടെ ബെല്‍ജിയം സന്ദര്‍ശനം ആകാംഷയോടെ വിശ്വാസി സമൂഹം

ഫ്രാന്‍സിസ് പപ്പയുടെ ബെല്‍ജിയം സന്ദര്‍ശനത്തിന് ആകാംഷയോടെ കാത്തിരിക്കുകയാണ് വിശ്വാസിക്ക് സമൂഹം

ബെല്‍ജിയത്തിലെ ബ്രസല്‍സിലെ ഫ്രാന്‍സിസ് പാപ്പായുടെ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയ ടിക്കറ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വിശ്വാസി സംമൂഹം സ്വന്തമാക്കിയത്.

സെപ്റ്റംബര്‍ അവസാനം ബെല്‍ജിയത്തിലെ ബ്രസല്‍സിലെ കിംഗ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയ സൌജന്യ ടിക്കറ്റുകള്‍ ക്ഷണനേരം കൊണ്ട് തീര്‍ന്നു.ടിക്കറ്റുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമായ ശേഷം 32,000 ടിക്കറ്റുകള്‍ വെറും 90 മിനിറ്റിനുള്ളില്‍ തീരുകയായിരിന്നുവെന്ന് സംഘാടകര്‍ പറയുന്നു. പേപ്പല്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഇത്രയധികം തിരക്ക് ഉണ്ടെന്ന് കരുതിയിരിന്നില്ലായെന്നും ഇത് തങ്ങളെ ഏറെ ആശ്ചര്യപ്പെടുത്തിയെന്നും ബെല്‍ജിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ വക്താവ് ടോമി ഷോള്‍ട്ട്‌സ് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m