ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ സിറ്റി: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയപ്രശ്നങ്ങളും ശ്വസിക്കാൻ ബുദ്ധിമുട്ടും അദ്ദേഹത്തിന് ഉണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

86 കാരനായ പരിശുദ്ധ പിതാവിനെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രാവിലെ പ്രതിവാര പ്രാർത്ഥനാ കൂട്ടായ്മക്കു ശേഷം അദ്ദേഹത്തിന് ശ്വാസതടസ്സവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാൻ തുടങ്ങിയതായി മൂന്ന് പ്രമുഖ ഇറ്റാലിയൻ പത്രങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

ഇന്നത്തെ മാർപാപ്പയുടെ അപ്പോയിന്റ്‌മെന്റുകൾ പൂർണ്ണമായും റദ്ദാക്കിയെന്നും രാത്രി മുഴുവൻ അദ്ദേഹം ആശുപത്രിയിൽ കഴിയാൻ സാധ്യതയുണ്ടെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

തിരക്കേറിയ ഈസ്റ്റർ ദിവസങ്ങൾക്ക് തൊട്ടുമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തുടരുന്ന ഫ്രാൻസിസ് മാർപാപ്പ, കാൽമുട്ടിന് പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്, അത് പലപ്പോഴും വീൽചെയർ ഉപയോഗിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയിരുന്നു.

2021-ലെ വേനൽക്കാലത്ത്, അദ്ദേഹം തന്റെ വൻകുടലിൽ ഗുരുതരമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group