Pope Francis will visit Iraq in next year March
വത്തിക്കാൻ സിറ്റി: അടുത്തവർഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കും. 2021 മാർച്ച് 5-മുതൽ 8-വരെ തിയതികളിലാണ് ഇറാഖ് പാപ്പായുടെ അപ്പസ്തോലിക സന്ദർശനം. ഇറാഖിലെ ബാഗ്ദാദ്, ഊർ താഴ്വാരം, ഏർബിൽ, മൊസൂൾ, കർഘോഷ് എന്നിവിടങ്ങൾ പാപ്പാ ഫ്രാൻസിസ് സന്ദർശിക്കുവാൻ പോകുന്നതെന്ന് വത്തിക്കാൻറെ പ്രസ്സ് ഓഫിസ് അറിയിച്ചു. മഹാമാരിമലം എല്ലാ അപ്പസ്തോലിക യാത്രകളും റദ്ദാക്കിയതിൽപ്പിന്നെ ആദ്യമായാണ് ഇറാഖി റിപ്പിബ്ലിക്കിൻറെ ഭരണാധികാരികളുടെയും അവിടത്തെ സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് പാപ്പാ ഫ്രാൻസിസ് ഈ ചതുർദിന അപ്പസ്തോലിക സന്ദർശനത്തിന് ഒരുങ്ങുന്നത്. യാത്രയുടെ വിശദാംശങ്ങൾ ലോകാരോഗ്യാവസ്ഥയുടെ തുടർന്നുള്ള നിലവാരം പഠിച്ച് മനസ്സിലാക്കിയിട്ടായിരിക്കും വത്തിക്കാൻ നിജപ്പെടുത്തുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.
യുദ്ധവും കലാപങ്ങളുംകൊണ്ട് മുറിപ്പെട്ട ഇറാഖിലെ ജനത്തോടു പാപ്പാ ഫ്രാൻസിസ് കാണിക്കുന്ന വളരെ പ്രകടമായ വാത്സല്യത്തിൻറെയും അജപാലന സ്നേഹത്തിൻറെയും അടയാളമാണ് ഈ സന്ദർശനം. സമാധാനം പൂർണ്ണമായൊരു രാഷ്ട്രീയ സാമൂഹിക മത പുരോഗതി ഇറാഖി ഇനിയും കൈവരിക്കണം എന്ന ലക്ഷ്യത്തോടെയാണ് പാപ്പാ ഫ്രാൻസിസ് 2021 മാർച്ച് ആദ്യഘട്ടത്തിൽ ഒരു അപ്പസ്തോലിക യാത്രയ്ക്ക് തയ്യാറാകുന്നത്. അവിടത്തെ വിവിധ മത സമൂഹങ്ങൾ തമ്മിൽ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിൻറെയും സമാധാനപൂർണ്ണമായ സഹവർത്തിത്വത്തിൻറെ രീതി പുനർസൃഷ്ടിചെയ്യണമെന്നതും ഇറാഖിൻറെ അടിയന്തിര ആവശ്യമാണെന്ന് 2019 ജൂൺ 10-ന് വത്തിക്കാനിൽ സംഗമിച്ച മദ്ധ്യപൂർവ്വദേശത്തെ ഉപവിപ്രവർത്തനങ്ങൾക്കുള്ള സംഘടന (Roaco)യുടെ കൂട്ടായ്മയെ അഭിസംബോധനചെയ്യവെ പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചിട്ടുള്ളതാണ്.
രാഷ്ട്രിയ സാമൂഹ്യ മത സംഘർഷങ്ങൾക്കിടയിലും പ്രത്യാശയുടെ ഒരു കിരണമായതും പാപ്പാ ഫ്രാൻസിസിൻറെ സന്ദർശനത്തിന് വഴി തെളിയിച്ചതും 2020 ജനുവരി 25-ന് ഇറാഖിൻറെ പ്രസിഡൻറ്, ബർഹാം സലി വത്തിക്കാനിൽ വന്ന് പാപ്പാ ഫ്രാൻസിസുമായി നടത്തിയ നേർക്കാഴ്ചയായിരുന്നു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുമായും നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് രാഷ്ട്രത്തിൻറെ പുനർനിർമ്മിതിക്കുള്ള പദ്ധതികളും സംവാദത്തിൻറെ വഴികളും ഒരു അപ്പസ്തോലിക സന്ദർശനത്തിനുള്ള സാദ്ധ്യതകളും തുറന്നുകിട്ടിയതെന്ന് വത്തിക്കാൻറെ പ്രസ്താവന വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group