16 നവജാതശിശുക്കൾക്ക് ഫ്രാന്‍സിസ് പാപ്പാ ഇന്ന് മാമ്മോദിസ നല്‍കും..

ഈശോയുടെ ജ്ഞാനസ്നാനത്തിരുന്നാളിനോട് അനുബന്ധിച്ച് 16 നവജാതശിശുക്കൾക്ക് ഫ്രാന്‍സിസ് പാപ്പ ജ്ഞാനസ്നാനം നല്കും. വത്തിക്കാനിൽ സിസ്റ്റൈൻ ചാപ്പലില്‍വെച്ചായിരിക്കും മാമ്മോദീസായും ദിവ്യബലിയും നടക്കുക. പ്രാദേശിക സമയം രാവിലെ 9.30-ന്, (ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് തിരുക്കർമ്മം) ആരംഭിക്കും.

1981 ജനുവരി 11-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് വിശുദ്ധ സിംഹാസനത്തിലെയും റോമൻ കൂരിയയിലെയും ജീവനക്കാരുടെ മക്കള്‍ക്ക് ജ്ഞാനസ്നാനം നല്‍കുന്ന പാരമ്പര്യം ആരംഭിച്ചത്. തുടക്കത്തിൽ, അപ്പസ്തോലിക് കൊട്ടാരത്തിലെ പോളിൻ ചാപ്പലിലും പിന്നീട് 1983 മുതൽ സിസ്റ്റൈൻ ചാപ്പലിലും ചടങ്ങുകൾ നടന്നുവരികയാണ്.

വത്തിക്കാനിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളാണ് പത്രോസിന്റെ പിന്‍ഗാമിയില്‍ നിന്നു ഇന്ന് ജ്ഞാനസ്നാനം സ്വീകരിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group