അത്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയെ മാർപാപ്പ നിയമിച്ചു

വത്തിക്കാൻ :അത്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പുതിയ സെക്രട്ടറിയായി ബ്രസീലിയൻകാരനായ ഗ്ലീസൺ ഡി പോള സൂസയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . 38 വയസുള്ള അദ്ദേഹം ഇറ്റാലിയൻ ഹൈസ്കൂളിൽ കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്ന ഒരു യുവ ബ്രസീലിയൻ അത്മായനാണ്. വത്തിക്കാൻ പ്രസ് ഓഫീസ് 2022 നവംബർ 17 നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

1984 മെയ് 14- ന് തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്താണ് ഗ്ലീസൺ ഡി പോള സൗസ ജനിച്ചത്. 2005 മുതൽ 2016 വരെ, ഇറ്റലിയിലെ വളരെ പ്രശസ്തനായ പുരോഹിതനായ ഫാ. ലൂയിജി ഓറിയോണിന്റെ (1872-1940) പേരിലുള്ള “ഓറിയോണിന്റെ ഫാദേഴ്സ്’ എന്ന് അറിയപ്പെടുന്ന ഒരു ആത്മീയ കുടുംബത്തിലെ അംഗമായിരുന്നു.

2015- ൽ റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് ഓറിയോണിൻ
ഫാദേഴ്സിനൊപ്പമുള്ള അദ്ദേഹത്തിന്റെ രൂപീകരണയാത്ര വൈദികനാകുന്നതിനു മുൻപ് നിലച്ചു. ഇന്ന് അദ്ദേഹം വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group