അടുത്ത മാസം മാർപാപ്പാ കീവ് സന്ദർശിച്ചേക്കും

ഫ്രാൻസിസ് മാർപാപ്പ ഓഗസ്റ്റിൽ യുക്രെയ്ന്റെ തലസ്ഥാനമായ കീവ് സന്ദർശിച്ചേക്കുമെന്ന് സൂചന. കാനഡ പര്യടനം കഴിഞ്ഞ് മാർപാപ്പ തിരിച്ചെത്തുന്നതോടെ കീവ് സന്ദർശനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തെളിഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആർച്ച് ബിഷപ് പോൾ റിച്ചാർഡ് ഗാലാഗെഹർ അറിയിച്ചു. ഇറ്റാലിയൻ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് കീവ് സന്ദർശിക്കാൻ കഴിഞ്ഞാൽ അത് പോസിറ്റീവ് ഫലം നൽകുക തന്നെ ചെയ്യും. ജൂലൈ അവസാനമാണ് പാപ്പായുടെ കാനഡ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.
കാൽമുട്ടു വേദന കാരണം പാപ്പ ജൂലൈയിൽ നടത്താനിരിക്കുന്ന കോംഗോ-സൗത്ത് സുഡാൻ സന്ദർശനം റദ്ദാക്കിയിരുന്നു. കീവിന് പുറമെ മോസ്ക്കോ സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group