ലോകസമാധാനത്തിനായി പ്രാർത്ഥനകൾ അർപ്പിച്ച് മാർപാപ്പാ

ലോകസമാധാനത്തിനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. പ്രാർത്ഥനയിൽ പാപ്പാ ഉക്രൈനെ പ്രത്യേകമായി അനുസ്മരിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ നടന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട നുബന്ധിച്ച് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.

സന്നിഹിതരായ എല്ലാവർക്കും പാപ്പാ ആശംസകൾ അറിയിക്കുകയും അവരുടെ പങ്കാളിത്തത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

“ലോകമെമ്പാടും, പ്രത്യേകിച്ച് യുദ്ധത്തിൽ തകർന്ന ഉക്രൈന് സമാധാനം ലഭിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തോട് മാദ്ധ്യസ്ഥം യാചിക്കുന്നു. അവിടെയുണ്ടായിരുന്ന എല്ലാ തീർത്ഥാടകരെയും മാർപാപ്പ അഭിവാദ്യം ചെയ്തു” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group