‘ മദർ തെരേസ : നോ ഗ്രേറ്റർ ലവ് ‘ ഡോക്യുമെന്ററിയെ പ്രകീർത്തിച്ച് മാർപാപ്പാ

വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ അടിസ്ഥാനമാക്കി “നൈറ്റ്സ് ഓഫ് കൊളംബസ്” പുറത്തിറക്കിയ പുതിയ ഡോക്യുമെന്ററി ‘മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ നെ പ്രകീർത്തിച്ച് ഫ്രാൻസിസ് മാർപാപ്പാ. ഡോക്യുമെന്ററി പുറത്തിറക്കുന്നതിനു കാണിച്ച സന്നദ്ധതയ്ക്കു നന്ദി അറിയിച്ചു കൊണ്ട് പാപ്പാ സംഘടനക്ക് കത്തയച്ചു.

“ജീവിതവും മാതൃകയും വഴി വലിയ സാക്ഷ്യമായി തീർന്ന ഈ വിശുദ്ധയുടെ ജീവിതം ഡോക്യുമെന്ററി ആക്കാൻ നടത്തിയ എല്ലാ ശ്രമങ്ങൾക്കും നന്ദി. ഇത് കാണുന്നവരിൽ വിശുദ്ധിക്കു വേണ്ടിയുള്ള ആഗ്രഹം ഉണരുകയും എല്ലാവരെയും വളരെയധികം നന്മ ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യട്ടെ,” – നൈറ്റ്സ് ഓഫ് കൊളംബസസിന്റെ ഡയറക്ടർ പാട്രിക് കെല്ലിയെ അഭിസംബോധന ചെയ്ത കത്തിൽ പരിശുദ്ധ പിതാവ് എഴുതി.

“മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഈ ആഴ്ച റോമിലെ നോർത്ത് അമേരിക്കൻ കോളേജ് സെമിനാരിയിലും ഓഗസ്റ്റ് 29 നും ഓഗസ്റ്റ് 31 നും വത്തിക്കാൻ ഫിലിം ലൈബ്രറിയിലും നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group