പ്രളയക്കെടുതി മൂലം ദുരിതത്തിലായ പാക്ക് ജനതയ്ക്കു വേണ്ടി പ്രാർത്ഥിച്ചും അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചും മാർപാപ്പ

പ്രളയക്കെടുതി മൂലം ദുരിതത്തിലായ പാക്ക് ജനതയ്ക്കു വേണ്ടി
പ്രാർത്ഥിച്ചും അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചും ഫ്രാൻസിസ് മാർപാപ്പ.

ഇറ്റാലിയൻ നഗരമായ ലാ അക്വിലയിലെ സന്ദർശനത്തിന്റെ ഭാഗമായി അർപ്പിച്ച ദിവ്യബലിയെ തുടർന്ന് നൽകിയ ആഞ്ചലൂസ് സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ പാക് ജനതയെ ദൈവസന്നിധിയിൽ സമർപ്പിച്ചത്.

ജൂൺ മുതൽ രാജ്യം നേരിടുന്ന പ്രളയ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 1000 കടന്നെന്ന പാക് ഭരണകൂടത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പാപ്പയുടെ സഹായ അഭ്യർത്ഥന.

‘പ്രളയ ദുരിതം അനുഭവിക്കുന്ന പാക് ജനതയ്ക്ക് എന്റെ സാമീപ്യം ഞാൻ ഉറപ്പു നൽകുന്നു. മുറിവേറ്റവരും വീട് നഷ്ടമായവരും ഉൾപ്പെടെയുള്ള അസംഖ്യം ഇരകൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാർഢ്യം ഉദാരവും വേഗത്തിലുമാവണം.’ പേമാരിയും പ്രളയവും വിതച്ച ദുരിതത്തിൽ നിന്ന് കരകയറാൻ പാക് ഭരണകൂടവും പാക് ഹൈദരാബാദിലെ ബിഷപ്പ് മോൺ. സാംസൺ സുക്കാർദിനും ലോകരാജ്യങ്ങളുടെ അടിയന്തര സഹായം തേടിയതിന്റെ പിന്നാലെയാണ് അന്താരാഷ്ട്ര ഇടപെടൽ പാപ്പ അഭ്യർത്ഥിച്ചത്.

ജൂൺ മുതൽ രാജ്യം നേരിടുന്ന ദുരിതത്തിൽ മരണം 1033 ആയതായി പാക്കിസ്ഥാൻ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 28 വരെയുള്ള 24 മണിക്കൂറിനിടെയാണ് ഇതിൽ 119 പേരും മരണമടഞ്ഞത്. ഖൈബർ പക്തൂൺഖ്വാ, സിന്ധ് പ്രവിശ്യകളാണ് കൂടുതൽ ദുരിതം നേരിടുന്നത്. 3.3 കോടി ജനങ്ങൾ കെടുതികൾ നേരിടുന്നതായി പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. പാക് ജനസംഖ്യയുടെ 15% വരുമിത്. ഇരു പ്രവിശ്യകളിലെയും നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തിയിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group