നോബൽ സമ്മാന ജേതാവ് പെരസ് എസ്‌ക്ക്യൂവെലിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് മാർപാപ്പാ.

രോഗബാധിതനായി ആശുപത്രിയിൽ തുടരുന്ന അർജന്റീനിയൻ സമാധാന നൊബേൽ സമ്മാന ജേതാവ് അഡോൾഫോ പെരസ് എസ്‌ക്ക്യൂവെലിന് വേണ്ടി പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.

അർജന്റീനയിലെ സമാധാന പ്രവർത്തകനായിരുന്ന പെരേസിന് ഞായറാഴ്ച അയച്ച സന്ദേശത്തിലാണ് തന്റെ പ്രാർത്ഥനയും സാമീപ്യവും പാപ്പാ അറിയിച്ചത്.

പുതുവർഷത്തിന്റെ തുടക്കത്തിൽ പെരസ് എസ്‌ക്ക്യൂവെലിനെ ആരോഗ്യ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പെരേസ് വേഗത്തിൽ പരിപൂർണ്ണ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി കുറിപ്പിൽ പാപ്പാ രേഖപ്പെടുത്തി. “യേശു നിങ്ങളെ അനുഗ്രഹിക്കുകയും പരിശുദ്ധ കന്യകാമറിയം നിങ്ങൾക്ക് കാവലിരിക്കുകയും ചെയട്ടെ,” എന്ന് തന്റെ സന്ദേശത്തിൽ പാപ്പാ കുറിച്ചു.

1976 മുതൽ 1983 വരെ അർജന്റീനയെ ഭരിച്ച സൈനിക സ്വേച്ഛാധിപത്യത്തിനെതിരായി സമാധാനപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കലാകാരനും എഴുത്തുകാരനുമായ പെരസ് എസ്‌ക്ക്യൂവെലിന് 1980ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group