ചൈനയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി :കനത്ത മഴയിലും പേമാരിയിലും പെട്ട് ദുരിതത്തിലായ ചൈനയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.ചൈനയിലെ ഹെനാന്‍, ഹെബെയ് പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങളോട് പ്രാർത്ഥനയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി മാർപാപ്പ അറിയിച്ചു.
വെള്ളപ്പൊക്കത്തിന് ഇരയായവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, . പേമാരിയുടെ ആഘാതo 3 ദശലക്ഷത്തിലധികം പൗരന്മാരെ ബാധിച്ചതായും 376 ആയിരം പേരെ ഒഴിപ്പിച്ചതായും ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group