ഒരുമിച്ചു വളരാനുള്ള അവസരമായി പ്രതിസന്ധികളെ കാണുക: മാർപാപ്പാ

പ്രതിസന്ധിയെ നേരിടാൻ പ്രചോദനം പകർന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം.

തോൽവസ്തു ഉല്പാദന മേഖലയിൽ ശാസ്ത്രസാങ്കേതിക വിദ്യകൾ പരിപോഷിപ്പിക്കുന്ന ഇറ്റലിയിലെ തോൽ രസതന്ത്രജ്ഞരുടെ സംഘടനയിലെ ( Italian Association of Leather Chemists) നൂറോളം വരുന്ന അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.

ഐക്യദാർഢ്യത്തിലും തൊഴിലിന്റെ ഗുണനിലവാരത്തിലും ഒരുമിച്ച് വളരാനുള്ള അവസരമായി പ്രതിസന്ധിയെ നേരിടാൻ പ്രചോദനം പകർന്ന പാപ്പാ സങ്കീർണ്ണമായ സാമ്പത്തിക,സാമൂഹ്യ പ്രതിസന്ധികളുടെതായ ഈ കാലയളവിൽ താനും സഭയും തൊഴിൽലോകത്തോടു ചേർന്നു നില്കുന്നുവെന്നും പ്രസ്താവിച്ചു.

നിരാശയിൽ നിപതിക്കാതിരിക്കാനും സർഗ്ഗാത്മകതയെ വിലമതിക്കാനും വിശുദ്ധ യൗസേപ്പിന്റെ മാതൃകയും മാദ്ധ്യസ്ഥ്യവും സഹായകരമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അതോടൊപ്പം തന്നെ പ്രായം ചെന്നവരുടെ വിജ്ഞാനവും യുവജനതയുടെ അഭിനിവേശവും തമ്മിലുള്ള കൂടിക്കാഴ്ച സാദ്ധ്യമാക്കിത്തീർക്കേണ്ടതിന്റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

തോൽ വസ്തുക്കളുടെ നിർമ്മാണത്തിൽ രാസവസ്തുക്കൾ ഉപയോഗപ്പെടുത്തു ന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അവ പ്രകൃതിക്ക് ഹാനിവരാതെ പൊതുഭവനം സംരക്ഷിക്കുന്നതിന് സംഭാവന ചെയ്യാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയെയും ഓർമ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group