ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികൾ ശാപമല്ല,: ഫ്രാൻസിസ് മാർപാപ്പ.

ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികൾ ഒരിക്കലും ശാപമല്ലന്നും ജീവിതയാത്രയുടെ ഒരു ഭാഗവും ഒരു അവസരവും ആണെന്നും സാക്ഷ്യമേകാൻ കഴിയുന്ന ദമ്പതികളെ ഇന്നത്തെ ലോകത്ത് ഏറെ ആവശ്യമാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പാ.

റെത്തുവായ്’ എന്ന സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിന്റെ അറുനൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദമ്പതികൾ, നിരവധിയായ പ്രതിസന്ധിയില്‍ ഉഴലുകയോ വേർപരിയുകയോ ചെയ്യുന്ന അവസ്ഥ അഭിമുഖീകരിക്കുമ്പോൾ നല്കാൻ കഴിയുന്ന ഉത്തരം, സർവ്വോപരി, അവർക്ക് തുണയേകലാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വ്യക്തികൾക്കുണ്ടാകുന്ന പ്രതിസന്ധി മുറിവിനു കാരണമാകുന്നു. അത് ഹൃദയത്തെയും ശരീരത്തെയും വ്രണപ്പെടുത്തുന്നു. ഇത്തരം മുറിവുകളിൽ നിന്ന് സൗഖ്യം നേടിയവർക്ക് മുറിവേറ്റ മറ്റു ദമ്പതികളെ സഹായിക്കാനാകുമെന്നും മാർപാപ്പാ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group