സേവനം ദരിദ്രരിൽ നിന്നാരംഭിക്കണം- മാർപാപ്പാ..

വത്തിക്കാൻ സിറ്റി:പൊതുനന്മയാക്കായുള്ള പ്രവർത്തനം ഉപവിയുടെ ഒരു ഉന്നത രൂപമാണെന്നും സേവന പ്രവർത്തനങ്ങൾ ദരിദ്രരിൽ നിന്നാരംഭിക്കണമെന്നും നഗരസഭ അധികാരികളെ ഓർമ്മിപ്പിച്ച് മാർപാപ്പാ.

ഇറ്റലിയിലെ നഗരസഭകളുടെ സമിതിയുടെ, നഗരാധിപന്മാരുൾപ്പടെയുള്ള, ഇരുനൂറോളം പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻഗണന നൽകേണ്ടത് ഏതിനാണെന്ന് വിവേചിച്ചറിയുന്നതിന് നല്ലരീതിയിലുള്ള ശ്രവണം സഹായകമാണെന്ന് മാർപാപ്പാ പറഞ്ഞു.

സാമൂഹിക അവഗണനയും അക്രമവും പുറന്തള്ളലിന്റെ ഭിന്ന രൂപങ്ങളും സൃഷ്ടിക്കുന്ന, അധഃപതിച്ച പ്രാന്തപ്രദേശങ്ങളിലെ ദുരന്താനുഭവങ്ങളെക്കുറിച്ച് നഗരസഭകളുടെ പ്രതിനിധികൾ പലപ്പോഴും ബോധവാന്മാരാണെന്ന വസ്തുത അനുസ്മരിച്ച മാർപാപ്പാ സകലരെയും നല്ലരീതിയിൽ സേവിക്കണമെങ്കിൽ പാവപ്പെട്ടവരിൽ നിന്നു തുടങ്ങണമെന്നും ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group