ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള ആഹ്വാനം ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ.
കഴിഞ്ഞ ദിവസം നടന്ന “സ്വർല്ലോകരാജ്ഞി’ പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പ ഇപ്രകാരം സമാധാനത്തിന് ആഹ്വാനം ചെയ്തത്.
“ദയവുചെയ്ത് പീഡിപ്പിക്കപ്പെട്ട ഉക്രൈനായി പ്രാർത്ഥിക്കുന്നത് തുടരുക. അവർ വളരെയധികം കഷ്ടപ്പാട് അനുഭവിക്കുന്നു. കൂടാതെ, പാലസ്തീനിനും ഇസ്രായേലിനും സമാധാനം ഉണ്ടാകട്ടെ. അങ്ങനെ യുദ്ധത്തോട് ‘വേണ്ടാ’ എന്നുപറയാനും സംഭാഷണം ശക്തിപ്പെടാനും ഇടവരട്ടെ“ – പരിശുദ്ധ പിതാവ് പറഞ്ഞു. അക്രമത്തിന്റെയും യുദ്ധത്തിന്റെയും രൂക്ഷത അവസാനിപ്പിക്കാനും സമാധാനത്തിനും
സംവാദത്തിനും വേണ്ടിയും പരിശുദ്ധ പിതാവ് ആവർത്തിച്ച് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group