വാർഷിക അന്തർദേശിയ ബാല്യകാല കാൻസർ ദിനത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികളെയും ഓർക്കുന്നുവെന്നും പ്രത്യേകം പ്രാർത്ഥി ക്കുന്നതായും മാർപാപ്പ അറിയിച്ചു. വിശ്വാസികളോട് രോഗബാധിതരായ കുട്ടികയി പ്രാർത്ഥിക്കുവൻ ആഹ്വാനം ചെയ്തു.
കാൻസർ ബാധിച്ച കുട്ടികളുമായുള്ള അടുപ്പത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ തൻ്റെ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു. എല്ലാ ആളുകളെയും സഹായിക്കുവാനും ദുർബലരെ സഹായിക്കുന്നതിന് മുൻഗണന നൽകാനും തൻ്റെ സന്ദേശത്തിലൂടെ മാർപാപ്പ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച് കുട്ടികളെ സഹായിക്കുവാൻ ദൈവമെല്ലാവരെയും പ്രചോദിപ്പിക്കട്ടെ രോഗബാധിതരായ കുട്ടികൾ ,അവരെ പരിചരിക്കുന്ന ഡോക്ടർമാർ ആരോഗ്യപ്രവർത്തകർ മാതാപിതാക്കന്മാർ തുടങ്ങി എല്ലാവരെയും ഞാൻ പരിശുദ്ധ കന്യാമറിയത്തിന്റെ ഏല്പിക്കുന്നു. പരിശുദ്ധ ‘അമ്മ വാത്സല്യത്തോടെ അവരെ പരിപാലിക്കട്ടെ മാർപാപ്പ തൻ്റെ സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group