1,300 പാവങ്ങള്‍ക്കൊപ്പം ഭക്ഷണമേശ പങ്കിട്ട് മാർപാപ്പാ

വത്തിക്കാൻ സിറ്റി:1,300ലധികം പാവങ്ങള്‍ക്കൊപ്പം ഭക്ഷണമേശ പങ്കിട്ട് മാർപാപ്പാ ക്രിസ്തു കാണിച്ച സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു.പാവങ്ങളുടെ ആഗോള ദിനാഘോഷങ്ങളോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ അതിഥികളായെത്തിയ റോമിലെ ആയിരത്തിലധികം വരുന്ന പാവങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് ലോകത്തെ വീണ്ടും പാപ്പ അതിശയിപ്പിച്ചത്.

ഭക്ഷണത്തിനിടെ സ്നേഹ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട് പാപ്പ തന്റെ കരുണയും കരുതലും പങ്കുവെച്ചു. ഇറ്റലിയിലെ d’Amico Società di Navigazione എന്ന കമ്പനി ഭക്ഷണം സ്പോൺസർ ചെയ്തു.

2016ലെ കരുണയുടെ അസാധാരണ ജൂബിലി വർഷ സമാപനത്തിൽ ഫ്രാൻസിസ് പാപ്പയാണ് പാവങ്ങള്‍ക്കായുള്ള ആഗോള ദിനം ആരംഭിച്ചത്. ലോക പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെ 5,000 കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന പൊതികളും റോമിലെ ഇടവക ശൃംഖലകൾ വഴി വിതരണം ചെയ്യുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group