ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വഴിയിലൂടെ ചരിക്കുക സീറോ മലബാർ യുവജനങ്ങളോട് മാർപാപ്പാ

അന്താരാഷ്ട്ര തലത്തിൽ ആദ്യമായി സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ സംഘടിപ്പിച്ച യുവജന നേതൃസംഗമം ‘എറൈസ് 2022’-ൽ പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പാ യുവജനങ്ങളോട് ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതമായി ജീവിക്കുവാൻ ആഹ്വാനം ചെയ്തു.

ഓരോ യുവതീയുവാക്കളെയും കണ്ടുമുട്ടിയ ഫ്രാൻസിസ് മാർപാപ്പാ, സേവനത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ജീവിതത്തോട് “അതെ” എന്നും ഉപരിപ്ലവവും ചിതറിപ്പോകുന്ന ഒന്നിനോട് “ഇല്ല” എന്നും പറഞ്ഞു കൊണ്ട് യേശുവിനെ അനുഗമിക്കാൻ അവരെ ക്ഷണിച്ചു. ക്രിസ്ത്യാനികൾ എന്ന നിലയിൽ യേശുവിനെ അനുഗമിക്കുകയും അവന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുകയും ചെയ്യുക എന്നതാണ് ജീവിതെമെന്ന് പാപ്പാ അവരെ ഓർമ്മിപ്പിച്ചു.

മതപരിവർത്തനത്തിലൂടെയല്ല, സഭ വളരുന്നതെന്നും മറിച്ച് സാക്ഷ്യത്താലാണ് വളരുന്നതെന്ന് വി.തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികത്തെ പരാമർശിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ സീറോ-മലബാർ യുവ നേതാക്കളെ ഓർമ്മിപ്പിച്ചു. അതിനാൽ എല്ലാ കാലഘട്ടത്തിലും വിശുദ്ധർ നൽകുന്ന സ്നേഹത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. സീറോ – മലബാർ രൂപതകളിലെ തങ്ങളുടെ സമപ്രായക്കാർക്കിടയിൽ മാത്രമല്ല “കർത്താവായ യേശുവിനെ” അറിയാത്തവരുടെ ഇടയിലും അവിടുത്തെ സ്നേഹത്തിന് സാക്ഷ്യം വഹിക്കുവാനും പാപ്പാ ഓർമ്മിപ്പിച്ചു.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ പരിശുദ്ധ കന്യാമറിയം എലിസബത്തിനെ സന്ദർശിച്ച ഭാഗത്തെ അടിസ്ഥാനമാക്കി “മേരി തിടുക്കത്തിൽ യാത്രയായി” എന്ന ലിസ്ബണിലെ അടുത്ത ലോക യുവജന ദിനത്തിന്റെ പ്രമേയം പരാമർശിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ യുവ ഇന്ത്യൻ തീർത്ഥടകരെ മറിയത്തിന്റെ മാതൃക പിന്തുടരാൻ പ്രോത്സാഹിപ്പിച്ചു.

“ദൈവദൂതന്റെ സന്ദേശം ലഭിച്ചതിന് ശേഷം, അഹങ്കാരത്താലോ ഭയത്താലോ തളർന്നു പോകാൻ മറിയം തന്നെത്തന്നെ അനുവദിച്ചില്ലെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രായമായ ബന്ധുക്കളുമായുള്ള ബന്ധം വളർത്തിയെടുക്കാനും അവരുടെ ജ്ഞാനം നന്നായി ഉപയോഗിക്കാനും അദ്ദേഹം യുവ നേതാക്കളെ പ്രോത്സാഹിപ്പിച്ചു. പഴയ തലമുറകൾ വിശ്വാസം കൈമാറുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഊന്നി പറഞ്ഞ പാപ്പാ യുവജനങ്ങൾ തങ്ങളുടെ സ്വന്തം ജീവിതത്തെ സ്തുതിയുടെ ഒരു കീർത്തനമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ മനുഷ്യരാശിക്കും ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ജീവിതം കഴിഞ്ഞ തലമുറകളുടെ പാരമ്പര്യത്തിലും പ്രാർത്ഥനയിലും അധിഷ്ഠിതമായിരിക്കണമെന്നും ഉദ്ബോധിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group