അപ്പോസ്തോലന്മാരുടെ കാൽപാദം പതിഞ്ഞ നാട്ടിലേക്ക് മാർപാപ്പാ നാളെ എത്തും..

അപ്പോസ്തോലന്മാരുടെ കാൽപാദം പതിഞ്ഞ സൈപ്രസിലേക്കും ഗ്രീസിലേക്കും വിശുദ്ധ പത്രോസിന്റെ 266-ാമത്തെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പാ എത്തുവാൻ മണിക്കൂറുകൾ മാത്രം.അപ്പസ്‌തോലന്മാരായ വിശുദ്ധ പൗലോസിന്റെയും വിശുദ്ധ അന്ത്രയോസിന്റെയും കാൽപ്പാടുകൾ പതിഞ്ഞ സൈപ്രസും ഗ്രീസും മാർപാപ്പായെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു.

ഡിസംബർ രണ്ട്, മൂന്ന് തിയതികളിലാണ് പാപ്പാ സൈപ്രസിൽ ചെലവിടുക. നാലു മുതൽ ആറുവരെയാണ് ഗ്രീസിലെ പര്യടനം. ‘വിശ്വാസത്തിൽ പരസ്പരം സാന്ത്വനിപ്പിക്കാം,’ എന്ന ആഹ്വാനവുമായി സൈപ്രസിൽ പര്യടനത്തിനെത്തുന്ന പാപ്പാ , ‘ദൈവത്തിന്റെ അത്ഭുതത്തിനായി കൂടുതൽ തുറവിയുള്ളവരാകാം’ എന്ന സന്ദേശമാണ് ഗ്രീസ് പര്യടനത്തിന്റെ ആപ്തവാക്യമായി സ്വീകരിച്ചിരിക്കുന്നത്.

സൈപ്രസ് സന്ദർശിക്കുന്ന രണ്ടാമത്തെ ആഗോള സഭാതലവനാകും ഫ്രാൻസിസ് പാപ്പാ 2010ൽ ബെനഡിക്ട് 16-ാമൻ ഇവിടം സന്ദർശിച്ചിരുന്നു. സൈപ്രസ് ജനതയുടെ 94% വും ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവരാണെങ്കിലും 2400ൽപ്പരം ഊർജസ്വലമായ കത്തോലിക്കരുള്ള രാജ്യംകൂടിയാണിത്.

ഗ്രീസിലേക്ക് ഫ്രാൻസിസ് പാപ്പ ഇത് രണ്ടാം തവണയാണ് പര്യടനം നടത്തുന്നത്. 2016ൽ ഗ്രീസിലെ ദ്വീപായ ലെസ്ബോസിൽ എത്തിയ പാപ്പാ അവിടത്തെ അഭയാർത്ഥി ക്യാംപിൽ സന്ദർശനം നടത്തിയിരുന്നു.

വിശുദ്ധ പൗലോസ് അപ്പസ്തോലൻ തന്റെ സുവിശേഷപ്രഘോഷണ ദൗത്യത്തിന്റെ ആരംഭത്തിൽ എത്തിയ സ്ഥലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് മെഡിറ്ററേനിയൻ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സൈപ്രസും ഗ്രീസും. കല്ലറയിൽനിന്ന് ഈശോ ഉയിർപ്പിച്ച ലാസർ മതപീഡനത്തിൽനിന്ന് രക്ഷനേടി സൈപ്രസിലെത്തിയെന്നും, അവിടെ അദ്ദേഹത്തെ അപ്പസ്തോലന്മാർ ബിഷപ്പായി നിയോഗിച്ചെന്നുമുള്ള പാരമ്പര്യ വിശ്വാസവും പ്രസക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group