വൈവാഹിക ജീവിതത്തിൽ ദൈവം നിങ്ങളോടൊപ്പം: ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി :കുടുംബ ജീവിതത്തിന്റെ അനുദിന ഉയർച്ചകളിലും താഴ്ചകളിലും ചേർന്നു നിൽക്കുന്ന യേശുവിലേക്ക് തിരിയാൻ കുടുംബങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.അമോരിസ് ലെത്തിസിയ കുടുംബ വർഷത്തിന്റെ ഭാഗമായി ഇന്നലെയാണ് ദമ്പതികൾക്കായുള്ള മാർപാപ്പായുടെ കത്ത് പ്രസിദ്ധീകരിച്ചത്.

കോവിഡ് മഹാമാരിയുടേയും ലോക് ഡൗൺ തുടങ്ങിയവയുടെയും ഈ പ്രത്യേക സമയത്ത് തന്റെ സ്നേഹവും സാമീപ്യവും കുടുംബങ്ങൾക്ക് അനുഭവ വേദ്യമാക്കാനുള്ള ആഗ്രഹമാണ് ആദ്യം പാപ്പാ കത്തിൽ പ്രകടിപ്പിക്കുന്നത്.എളിമയോടും സ്നേഹത്തോടും തുറവോടും കൂടെ ഓരോ വ്യക്തിയേയും, വിവാഹിതരേയും കുടുംബങ്ങളേയും അനുയാത്ര ചെയ്യാൻ ഈ പ്രത്യേക സാഹചര്യം” തന്നെ നിർബന്ധിക്കുന്നുവെന്നും പാപ്പാ കത്തിൽ കുറിച്ചു .

വിവാഹത്തിലൂടെ അവരവരുടെ മാതാപിതാക്കളുടെ ഭവനം വിട്ട് ഒരു പുതിയ ജീവിതം തുടങ്ങുന്ന ദമ്പതികൾ അബ്രാഹത്തെപ്പോലെ ഒരു യാത്ര ആരംഭിക്കുകയാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധമാണ് നമ്മെ വ്യക്തികളെന്ന നിലയിൽ രൂപപ്പെടുത്തുകയും അനുയാത്ര ചെയ്യുകയും നമ്മളെ പറഞ്ഞയയ്ക്കുകയും ചിലപ്പോൾ അജ്ഞാത സാഹചര്യങ്ങളിൽ ഭയമുണ്ടെങ്കിലും “നമ്മുടെ നാട്ടിൽ നിന്ന് ” പുറപ്പെടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നത് എന്നു പറഞ്ഞ പാപ്പാ നമ്മുടെ ഈ വെല്ലുവിളികളിൽ നാം തനിച്ചല്ല എന്ന് ക്രിസ്തീയ വിശ്വാസം ഓർമ്മിപ്പിക്കുന്നുവെ ന്നും അടിവരയിട്ടു.

ക്രിസ്തുവിന്റെ സാന്നിധ്യം വൈവാഹിക ജീവിതത്തിന്റെ നിമിഷങ്ങളിലും ഉണ്ടെന്നും അങ്ങനെ , ദൈവം വാഗ്ദാനം ചെയ്യുന്ന വാഗ്ദത്ത ഭൂമിയിൽ ക്രിസ്തുവിൽ രണ്ടു പേരും ഒന്നാകുന്നുവെന്നും പാപ്പാ എഴുതി.

“നിങ്ങളുടെ ജീവിതങ്ങൾ ഒന്നായി മാറുന്നു, നിങ്ങൾ സജീവനും എന്നും നിങ്ങളോടൊപ്പവുമായിരിക്കുന്ന ക്രിസ്തുവുമായുള്ള സ്നേഹാക്യത്തിൽ ഒരു ” നമ്മൾ ” ആയി മാറുന്നു ” എന്ന് പാപ്പാ ദമ്പതികളെ ഓർമ്മിപ്പിച്ചു. “ദൈവം എപ്പോഴും നിങ്ങളുടെ അരികിലുണ്ട്, നിങ്ങളെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു. നിങ്ങൾ തനിച്ചല്ല ” പാപ്പാ കത്തിൽ രേഖപ്പെടുത്തി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group