മെഡ്ജുഗോറിയാ നാഥയുടെ തിരുസന്നിധിയിലേക്ക് യുവജനങ്ങൾ….

ബോസ്‌നിയ: 32-ാമത്കത്തോലിക്കാ യുവജനങ്ങളുടെ സംഗമമായ ‘മെഡ്ജുഗോറെ ഇന്റർനാഷണൽ യൂത്ത് ഫെസ്റ്റിവലിന് (മ്‌ളാഡിഫെസ്റ്റ്) തുടക്കം കുറച്ചു. ലോക യുവജന സംഗമം കഴിഞ്ഞാൽ, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ കത്തോലിക്കാ യുവജന സംഗമങ്ങളിൽ ഒന്നാണ് ‘മ്‌ളാഡിഫെസ്റ്റ്’.ഫ്രാൻസിസ്‌ക്കൻ സഭാംഗങ്ങളായ ഫാ. സ്‌ളാവ്‌കോ ബാർബറിക്, ഫാ. ടൊമിസ്ലാവ് വ്‌ളാസിക് എന്നിവർ 1989ൽ തുടക്കം കുറിച്ച യുവജനക്കൂട്ടായ്മ അര ലക്ഷത്തിൽപ്പരo പേരാണ് പങ്കെടുക്കുന്നത് . ‘ഞാൻ എന്തു നന്മ ചെയ്യണം’ എന്നതാണ് ആഗസ്റ്റ് ആറു വരെ നീണ്ടുനിൽക്കുന്ന സംഗമത്തിന്റെ ആപ്തവാക്യം.ആരാധനക്രമ കാര്യങ്ങൾക്കുവേണ്ടിയുള്ള തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കർദിനാൾ റോബർട്ട് സേറയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയായിരുന്നു ആരംഭം. ശ്രദ്ധേയമായ കത്തോലിക്കാ സാക്ഷ്യങ്ങൾക്കും ആത്മീയാനന്തം സമ്മാനിക്കുന്ന സ്തുതി ആരാധനകൾക്കും വരും ദിനങ്ങൾ മരിയൻ തീർത്ഥാടന നഗരം വേദിയാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group