നന്മ വിതയ്ക്കുന്നതിൽ നാം തളരരുത് : മാർപാപ്പാ

ദൈവകൃപയിലും സഭയുടെ കൂട്ടായ്മയിലും പിൻബലം കണ്ടെത്തിക്കൊണ്ട് പരിവർത്തനത്തിൻറെ ഈ സമയത്ത്, നന്മ വിതയ്ക്കുന്നതിൽ നാം ഒരിക്കലും തളരരുത് എന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
“നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പായുടെ ഉദ്ബോധനം.

ദൈവകൃപയുടെ സഹായത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞ മാർപാപ്പാ നന്മ വിതയ്ക്കുന്നതിൽ നാം ഒരിക്കലും തളരരുത് എന്നും, അതിനായി നോമ്പുകാല ഉപവാസം നിലം ഒരുക്കുകയാണെന്നും , പ്രാർത്ഥന അതിനെ നനയ്ക്കുന്നുവെന്നും , ദാനധർമ്മങ്ങൾ ഫലപുഷ്ടിയേകുന്നുവെന്നും കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group