തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ക്രിസ്തു കുരിശ് വഹിച്ചു: മാർപാപ്പാ

തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാനാണ് ക്രിസ്തു കുരിശ് വഹിച്ചതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

പാപത്തിനും, മരണത്തിനുo മേലുള്ള കർത്താവായ യേശു ക്രിസ്തുവിന്റെ വിജയമാഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്. പാപത്തിനും മരണത്തിനും മേലുള്ള വിജയം – അല്ലാതെ ഒരാളുടെ മേലോ മറ്റൊരാൾക്കെതിരെയോ അല്ല. എന്നാൽ ഇന്ന് ഒരു യുദ്ധമുണ്ട്. കാരണം ലോകത്തിന്റെ രീതിയനുസരിച്ച് ഇത്തരത്തിൽ എന്തെങ്കിലും നേടാനുണ്ടോ? ഇത് പരാജയത്തിലേക്കുള്ള വഴി മാത്രമാണ്. എന്തുകൊണ്ടാണ് അവനെ (ക്രിസ്തുവിനെ) വിജയിക്കാൻ അനുവദിക്കാത്തത്? തിന്മയുടെ ആധിപത്യത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ ക്രിസ്തു തന്റെ കുരിശ് വഹിച്ചു. ജീവനും സ്നേഹവും, സമാധാനവും നിലനിൽക്കേണ്ടതിന് അവിടുന്ന് മരിച്ചു.”- തന്റെ സന്ദേശത്തിൽ പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group