പാവപ്പെട്ടവരുടെ ആഗോള ദിനത്തോടനുബന്ധിച്ച് ഷെൽട്ടറിംഗ് ശിൽപ്പം അനാശ്ചാദനം ചെയ്ത് മാർപാപ്പ.

വത്തിക്കാൻ സിറ്റി:പാവപ്പെട്ടവരുടെ ആഗോളദിനമായി ആഗോള കത്തോലിക്കാ സഭ ആചരിക്കുന്ന നവംബർ 13നോട് അനുബന്ധിച്ച് തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ നിർമ്മിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ.

വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ ശിൽപ്പം അനാശ്ചാദനം ചെയ്തത്. ശിൽപ്പം ഭവനരഹിതരുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണെന്ന് പാപ്പ പറഞ്ഞു. ഭവനരഹിതനായ ഒരാളുടെ രൂപത്തെ ഒരു പ്രാവ് പുതപ്പുമായി പറന്നുയർന്ന് പുതപ്പിക്കുന്നതാണ് വെങ്കലശിൽപ്പം. സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതത്തിലും പ്രവർത്തികളിലും നിന്ന് പ്രചോദനമുൾക്കൊണ്ട്, വിൻസെൻഷ്യൻ കുടുംബത്തിന്റെ, “പതിമൂന്ന് ഭവനങ്ങൾക്കായുള്ള പ്രചാരണം” എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ശിൽപ്പം ഒരുക്കിയത്. പാവപ്പെട്ടവർക്കും ഭവനരഹിതർക്കും ഉറപ്പുള്ള ഒരു ഭവനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംഘാടകർ അറിയിച്ചു. 2023 അവസാനത്തോടെ വിൻസെൻഷ്യൻ സമൂഹം പ്രവർത്തിക്കുന്ന നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ പതിനായിരത്തോളം ഭവനരഹിതര്‍ക്ക് വാസസ്ഥലം ഒരുക്കുവാനാണ് സന്യാസ സമൂഹത്തിന്റെ പദ്ധതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group