ലൂർദ്ദ് മാതാവ് എല്ലാവരെയും കണ്ടുമുട്ടാൻ ഹൃദയങ്ങളെ തുറക്കാം : മാർപാപ്പാ

ലൂർദ്ദ് മാതാവ് നമ്മെ എല്ലാവരെയും കണ്ടുമുട്ടാൻ നമ്മുടെ ഹൃദയങ്ങളെ തുറന്നു കൊടുക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ബ്യൂണസ് അയേസിലെ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷിച്ച ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം.

ലൂർദ്ദ് മാതാവിന്റെ തിരുനാൾ ആഘോഷിക്കാനായി ഹൃദയ പൂർവ്വം പ്രാർത്ഥനയോടെ പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി തീർത്ഥാടനം നടത്തിയ എല്ലാ വിശ്വാസികളെയും പാപ്പാ അഭിസംബോധന ചെയ്തു.

ഒരുമിച്ചുള്ള യാത്രയാണ് തീർത്ഥാടനമെന്നും, മറ്റുള്ളവരോടും, സുഹൃത്തുക്കളോടും, കുടുംബത്തോടും, ദൈവജനത്തോടുമൊപ്പം പരിശുദ്ധ കന്യകയുടെ മുമ്പാകെയുള്ള പ്രാർത്ഥനയ്ക്കായി ഒരുമിച്ച് വരുന്നത് കൂട്ടായ്മയിൽ ആകുകയെന്ന ലക്ഷ്യത്തോടെയാവണമെന്നും ഇതിനായി ഒരു സമൂഹമാകാൻ നമ്മെ സഹായിക്കാൻ പരിശുദ്ധ കന്യകയോടു അപേക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group