സൈപ്രസ്-ഗ്രീസ് ജനങ്ങൾക്ക് സാഹോദര്യത്തിന്റെ സന്ദേശവുമായി മാർപാപ്പാ…

ഡിസംബർ 2 മുതൽ 6 വരെ നടത്തുന്ന സൈപ്രസ്-ഗ്രീസ് അപ്പോസ്തോലിക സന്ദർശനത്തിന് മുന്നോടിയായി സൈപ്രസ്-ഗ്രീസ് ജനങ്ങൾക്ക് സാഹോദര്യത്തിന്റെ സന്ദേശം നൽകിക്കൊണ്ട് മാർപാപ്പായുടെ വീഡിയോ സന്ദേശം..

സുവിശേഷാനന്ദം വീണ്ടും കണ്ടത്തെത്തുന്നതിന് ഉൽപ്പത്തിയിലേക്കു മടങ്ങേണ്ടത് സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് മാർപാപ്പാ ഓർമിപ്പിച്ചു.

സൈപ്രസിലെ ഓർത്തൊഡോക്സ് സഭാതലവൻ ആർച്ചുബിഷപ്പ് ക്രിസോസ്തോമൊസ്, ഗ്രീസിലെ ഓർത്തൊഡോക്സ് സഭാതലവൻ ആർച്ചുബിഷപ്പ് ഇയേറൊണിമോസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ കഴിയുന്നതിൽ തനിക്കുള്ള സന്തോഷം പാപ്പാ വെളിപ്പെടുത്തി..

ഈ സന്ദർശനത്തിലൂടെ തനിക്ക് യൂറോപ്പിന്റെ പുരാതന സ്രോതസ്സുകളിൽ നിന്ന് പാനം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group