പ്രതിസന്ധി ഘട്ടങ്ങളിൽ കർത്താവിലുള്ള വിശ്വാസത്തോടെ മുന്നേറുക: മാർപാപ്പാ

കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിസന്ധിക്കു മുന്നിൽ കർത്താവിന്റെ കാരുണ്യത്തിലും മഹാ സ്നേഹത്തിലുമുള്ള നമ്മുടെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് മുന്നേറാൻ അവിടന്നു നമ്മെ ക്ഷണിക്കുന്നുവെന്നു ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ലോസ് ആഞ്ചെലസ് അതിരൂപത സംഘടിപ്പിച്ചിരിക്കുന്ന മതവിദ്യഭ്യാസ കോൺഗ്രസിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പരസ്പരം ജാഗരൂകരായിരിക്കാൻ മഹാമാരി ഇപ്പോഴും നമ്മെ നിരന്തരം പ്രേരിപ്പിക്കുകയും സാമൂഹ്യ വിഭജനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും അനേകരുടെ ജീവനപഹരിച്ചതിനെക്കുറിച്ചും സൂചിപ്പിക്കുന്നു പാപ്പാ, വിശ്വാസികളായ നമ്മുടെ, കർത്താവിൽ അതിനുള്ള ഉത്തരം പ്രത്യാശയാണെന്നും പറഞ്ഞു.

“നമുക്ക് ഒരു നങ്കൂരമുണ്ട്: അവിടുത്തെ കുരിശിൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ഒരു ചുക്കാൻ ഉണ്ട്: അവിടുത്തെ കുരിശിൽ നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. നമുക്ക് പ്രത്യാശയുണ്ട്: അവിടുത്തെ കുരിശിൽ നാം സൗഖ്യം പ്രാപിക്കുകയും ആശ്ലേഷിതരാകുകയും ചെയ്തു, അങ്ങനെ അവിടുത്തെ വീണ്ടെടുക്കുന്ന സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ ആർക്കും കഴിയില്ല”- പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group