കോർപ്പസ് ക്രിസ്റ്റി ദിവ്യബലിയിലും പ്രദക്ഷിണത്തിലും മാർപാപ്പാ പങ്കെടുക്കില്ല

കോർപ്പസ് ക്രിസ്റ്റി തിരുനാളിലെ വിശുദ്ധ കുർബാനയിലും പ്രദക്ഷിണത്തിലും ഫ്രാൻസിസ് മാർപാപ്പാ പങ്കെടുക്കുകയില്ലെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു.

കാൽമുട്ടുവേദന കാരണമാണ് പാപ്പാ വിശുദ്ധ കുർബാനയിലും പ്രദക്ഷിണത്തിലും പങ്കെടുക്കാത്തത്. ആഫ്രിക്കൻ പര്യടനം റദ്ദാക്കിയതിൽ ഖേദപ്രകടനം നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.

സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധ കുർബാനയിലും തുടർന്നുള്ള പ്രദക്ഷിണത്തിലും ഫ്രാൻസിസ് മാർപാപ്പാ 2013 മുതൽ 2018 വരെ പങ്കെടുത്തിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വർഷം കോവിഡ് പശ്ചാത്തലത്തിൽ പ്രദക്ഷിണം റദ്ദാക്കിയിരുന്നു.

പതിമൂന്നാം നൂറ്റാണ്ടു മുതൽ സഭയിൽ ആചരിച്ചു വരുന്ന തിരുനാളാണ് കോർപ്പസ് ക്രിസ്റ്റി. ത്രീത്വത്തിന്റെ ഞായർ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് സാധാരണയായി ഈ തിരുനാൾ ആചരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group