സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ: മാർപാപ്പാ

വത്തിക്കാൻ സിറ്റി :സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികളെന്ന് മാർപാപ്പാ. ഇന്നലെ വത്തിക്കാനിൽ വെച്ച് നടന്ന സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറുപതോളം സന്യാസിനികൾ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ജോൺ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ ഇരുപത്തൊന്നാമത് പൊതുസമ്മേളനത്തിൽ വച്ച് പുതുതായി തിരഞ്ഞെക്കപ്പെട്ട സുപ്പീരിയർ ജനറലിന് നന്ദി പറഞ്ഞ പാപ്പാ പ്രശാന്തവും ഫലപ്രദവുമായ സേവനം നൽകാൻ സഭാ മേലദ്ധ്യക്ഷയ്ക്കും ആലോചനാസമിതിക്കും കഴിയട്ടെ എന്നാശംസിച്ചു. സ്ഥാനമൊഴിയുന്ന മേലധികാരികളെയും നന്ദിയോടെ അനസ്മരിച്ച സഭാംഗങ്ങളോടു താനും പങ്കു ചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സിനൊഡാലിറ്റിയെ കുറിച്ചുള്ള സിനഡ് നടക്കുന്ന ഈ സമയത്തിൽ സിനോഡാലിറ്റിയിൽ വളരാനുള്ള പ്രതിബദ്ധത സമർപ്പിത ജീവിതം നയിക്കുന്ന സന്യാസസഭകൾക്ക് ശക്തമായ ഉത്തേജനമാണെന്ന് ഉയർത്തി കാണിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രത്യേകിച്ച് സഭ എന്ന വലിയ സമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികളെന്നും മാർപാപ്പാ പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group