പുതിയ നിയമ നിർദ്ദേശങ്ങളുമായി മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം

ഭരണസംവിധാനത്തിൽ പുതിയ ഭേദഗതി കളുമായി മാർപാപ്പയുടെ അപ്പസ്തോലിക ലേഖനം പുറത്തിറക്കി. ഭരണ വിഭാഗത്തിന്റെ അഴിമതി തുടച്ചു നീക്കുവാനും, കർദിനാൾമാരുടെയും ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥരുടെയും സുതാര്യമായ പ്രവർത്തനം ഉറപ്പിക്കാനും വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ എന്ന് വത്തിക്കാൻ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. വത്തിക്കാനിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർ കള്ളപ്പണം വെളുപ്പിക്കൽ കോഴവിവാദം, ലൈംഗിക വിവാദം, നികുതി തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധം ഇല്ലാത്തവരാണെന്ന് ഓരോ 2 വർഷം കൂടുമ്പോഴും മേൽപ്പറഞ്ഞവയുമായി ബന്ധമില്ലെന്ന പ്രസ്താവന പുതുക്കി നൽകണമെന്നും പുതിയ പരിഷ്കാര നിർദേശത്തിൽ പറയുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group