ഉക്രെയ്ൻ സമാധാനത്തിന് വേണ്ടി മാർപാപ്പായുടെ ശ്രമങ്ങൾ തുടരുന്നു

ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയോടുള്ള സഭയുടെ ഐക്യദാർഢ്യo അറിയിച്ചുകൊണ്ട് രണ്ട് കർദിനാൾമാരെ മാർപാപ്പ അയച്ചു.

കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്‌കിയും, കർദ്ദിനാൾ മൈക്കിൾ സെർണിയുമാണ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഉക്രെയിൻ അഭയാർത്ഥികളെ കാണാൻ ഉക്രെയിൻ അതിർത്തിയിലുള്ള ഹംഗറി, പോളണ്ട് ഭാഗത്തേക്ക് പോയിരിക്കുന്നത്.
അഭയകേന്ദ്രങ്ങളിലും വീടുകളിലും കഴിയുന്നവരെയും സന്ദർശിക്കുകയും, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാനും മാർപാപ്പ ഇവരോട് നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ ലോകമെമ്പാടുമുള്ള സമാനമായ പല സാഹചര്യങ്ങളിലേക്ക്‌ ശ്രദ്ധചെലുത്തുവാൻ ആഗോള സമൂഹത്തോട് മാർപാപ്പ ആവശ്യപ്പെട്ടു.

“ഉക്രെയ്‌നിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്ന പോലെ യെമൻ, സിറിയ, എത്യോപ്യ തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും നാം മറക്കരുത് എന്നും, അവിടെയും സമാധാനത്തിനും നാം ഒന്നായി ശ്രമിക്കണമെന്നും പാപ്പ പറഞ്ഞു.

കൂടാതെ ഇറ്റലിയുടെ പല ഭാഗത്ത് നിന്നും ഉക്രെയിനിലേക്ക് ഇടവകകൾ വഴിയും കാരിത്താസ് വഴിയും അത്യാവശ്യ സഹായം എത്തിക്കാനും വത്തിക്കാൻ പരിശ്രമിക്കുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group