പലായനം ചെയ്യുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം

യുദ്ധങ്ങളിലും ക്ഷാമങ്ങളിലും കുഞ്ഞുങ്ങളുമായി പലായനം ചെയ്യുന്ന അമ്മമാർക്കായി പ്രാർത്ഥിച്ചു കൊണ്ട് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.ഒരുമിച്ചുപ്രാർത്ഥിക്കാം,“ ഉക്രൈൻ ” (#PrayTogether#Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി ഇന്നലെ ലോക വനിതാ ദിനത്തിൽ പാപ്പ കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് യുദ്ധ കെടുതി മൂലം കുഞ്ഞുങ്ങളുമായി പാലായനം ചെയ്യേണ്ടിവരുന്ന അമ്മമാരെ മാർപാപ്പ പ്രത്യേകം അനുസ്മരിച്ചത്.

“സ്വസുതനെ കൈയ്യിലേന്തിയ മറിയത്തെ നോക്കുമ്പോൾ ഞാൻ, യുദ്ധങ്ങളിലും, ക്ഷാമങ്ങളിലും നിന്ന് പലായനം ചെയ്യുകയൊ അഭയാർത്ഥി സങ്കേതങ്ങളിൽ കഴിയുകയൊ ചെയ്യുന്നവരായ യുവമാതാക്കളെയും അവരുടെ കുഞ്ഞുങ്ങളെയും ഓർത്തുപോകുന്നു. അവർ നിരവധിയാണ്! സമധാന രാജ്ഞി നമ്മുടെ ഹൃദയങ്ങളിലും ലോകമെങ്ങും ഐക്യം സംജാതമാക്കട്ടെ”.- പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group