മാർപാപ്പായുടെ സന്ദർശനം വിശ്വാസജീവിതത്തെ പുനരുജ്ജീവിപ്പിച്ചു : സിംഗപ്പൂർ ആർച്ച് ബിഷപ്പ്

ഫ്രാൻസിസ് മാർപാപ്പായുടെ സിംഗപ്പൂർ സന്ദർശനം വിശ്വാസജീവിതത്തെ പുനരുജ്ജീവിപ്പിച്ചുവെന്ന് സിംഗപ്പൂർ ആർച്ചുബിഷപ്പ് കർദിനാൾ വില്യം ഗോ സെങ് ഷേ.

വത്തിക്കാൻ മാധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖസംഭാഷണത്തിന്റെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ സന്ദർശനം പൊതുജനങ്ങളിൽ ഉണ്ടാക്കിയ പ്രചോദനങ്ങളെ ആർച്ചുബിഷപ്പ് എടുത്തു പറഞ്ഞത്. പാർശ്വവത്കരിക്കപ്പെട്ടവർ, ദരിദ്രർ, കഷ്ടതകളനുഭവിക്കുന്നവർ , ദുർബലർ എന്നിവരോടുള്ള പാപ്പായുടെ ആർദ്രതയും, മറ്റ് മതങ്ങളോടുള്ള ബഹുമാനം, ജീവിതത്തിൻ്റെ അന്തസ്സ്, സംരക്ഷണം എന്നിവയ്ക്കുവേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം സിംഗപ്പൂരിലെ ജനതകളിൽ സൃഷ്ടിച്ച ചലനം ഏറെ വലുതാണെന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു.

രാഷ്ട്രങ്ങളുടെ വലിപ്പം പരിഗണിക്കാതെ, ജനങ്ങളുടെ വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടിയുള്ള പാപ്പാ എന്ന സന്ദേശമാണ്, സിംഗപ്പൂർ സന്ദർശനത്തിലൂടെ ഫ്രാൻസിസ് പാപ്പാ നല്കിയിരിക്കുന്നതെന്നു പറഞ്ഞ കർദിനാൾ ജനങ്ങളുടെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും, ഒരുമിച്ച് നടക്കാനും, ഒരുമിച്ച് പ്രവർത്തിക്കാനും സിംഗപ്പൂർ സഭയെ ഊർജ്ജസ്വലമായ മിഷനറി സമൂഹമായി വളർത്തുന്നതിനും ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം സഹായകരമായി മാറിയെന്നും കർദിനാൾ പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തിൻ്റെ സൗന്ദര്യം ലോകത്തിനു നൽകുവാൻ പരിശുദ്ധ പിതാവിൻ്റെ ഏഷ്യാ സന്ദർശനത്തിലൂടെ കത്തോലിക്കരല്ലാത്തവർക്കും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group